Connect with us

Kasargod

അനുസ്മരണവും തഹ്‌ലീല്‍ സദസും ഇന്ന്

Published

|

Last Updated

ബേവിഞ്ച: എസ് വൈ എസ് ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക അനുസ്മരണവും തഹ്‌ലീല്‍ സദസും ഇന്ന് വൈകിട്ട് 6.30ന് ബേവിഞ്ച സ്റ്റാര്‍ നഗര്‍ മസ്ജിദില്‍ നടക്കും.
മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം അല്‍ ഹൈദരൂസി നേതൃത്വത്തില്‍ നല്‍കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഹാദീ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയ നേതാക്കളും പണ്ഡിതന്മാരും സംബന്ധിക്കും.