Connect with us

Kasargod

ബാറിനനുമതി: പഞ്ചായത്തിനെതിരെ ജനരോഷമിരമ്പി

Published

|

Last Updated

ചെറുവത്തൂര്‍: സി പി എം ഭരണം നടത്തുന്ന പഞ്ചായത്തിനെതിരെ സി പി എം അനുകൂല ക്ലബ്ബുകളുടെ പ്രതിഷേധ കൂട്ടായ്മ. സ്വകാര്യ വ്യക്തിക്ക് ഞാണംകൈയിള്‍ ബാര്‍ നടത്താനുള്ള ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അനുമതിപത്രം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറുകണക്കിന് ജനങ്ങള്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പാര്‍ട്ടി ഗ്രാമങ്ങളായ കാരി, തുരുത്തി, കുണ്ടുപടന്ന, പതിക്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഇന്നലെ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ചെറുവത്തൂര്‍ ടൗണിനെ ചുറ്റി പഞ്ചായത്താഫീസിനു മുന്നില് സമാപിക്കുകയായിരുന്നു. ബാറിന് അനുമതി നല്‍കിയ പഞ്ചായത്തിനെ കടുത്തഭാഷയിലുള്ള മുദ്രാവാക്യമായിരുന്നു ജാഥയിലുടനീളം. പിലിക്കോട് പഞ്ചായത്തിലെ പടുവളം ദേശീയ പാതയിലുള്ള ബീവറേജ് കോര്‍പ്പറേഷന്റെ മദ്യഷാപ്പ് അടപ്പിക്കാന്‍ സമരം ചെയ്യുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സി പി എം, സ്വകാര്യ വ്യക്തിക്ക് ഞാണംകൈയില്‍ ബാര്‍ തുടങ്ങാനുള്ള അനുമതി നല്‍കിയതാണ് സി പി എം നേതൃത്വം നല്‍കുന്ന പഞ്ചായത്തിനെതിരെ പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധം ഉയരാന്‍ കാരണമായത്.
ചെറുവത്തൂര്‍ പഞ്ചായത്തിന്റെ വി വി സ്മാരക ക്ലബ്ബ് കാരി, ശ്രീകുമാര്‍ ക്ലബ്ബ്, ഫൈവ് സ്റ്റാര്‍ മീങ്കടവ്, ഫൈറ്റിംഗ് സ്റ്റാര്‍ കുറ്റിവയല്‍, ന്യൂജോളി ക്ലബ്ബ് കുണ്ടുപടന്ന, പാട്യംക്ലബ്ബ് പതിക്കാള്‍, അഴീക്കോടന്‍ ക്ലബ്ബ് അച്ചാംതുരുത്തി, എ കെ ജി ക്ലബ്ബ് കാടങ്കോട്, പീപ്പിള്‍സ് എരിഞ്ഞിക്കീല്‍, തേജസ്വിനി അച്ചാംതുരുത്തി തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ സ്വകാര്യവ്യക്തിയെ സഹായിക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ ക്ലബ്ബുകള്‍ നേരത്തെ കേരളോത്സവം ബഹിഷ്‌കരിച്ചിരുന്നു. മാത്രമല്ല സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest