Connect with us

Eranakulam

അനില്‍കുമാറിന്റെ അക്കൗണ്ടില്‍ വന്ന പണത്തെകുറിച്ച് അന്വേഷണം

Published

|

Last Updated

കൊച്ചി: ഫയാസിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. അനില്‍കുമാറിന്റെ അക്കൗണ്ടിലേക്ക് വന്ന 16 ലക്ഷത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ മാസം വിവാഹിതനായ അനില്‍കുമാറിന്റെ അക്കൗണ്ടിലേക്ക് വിവാഹത്തിന് തൊട്ടുമുമ്പാണ് വന്‍തുക എത്തിയത്. ഇതില്‍ 12 ലക്ഷം രൂപ ഇദ്ദേഹം മൂന്ന് കീഴുദ്യോഗസ്ഥരില്‍ നിന്ന് വായ്പയായി വാങ്ങിയതാണെന്ന് സി ബി ഐക്ക് വിവരം ലഭിച്ചു. ബാക്കി നാല് ലക്ഷം രൂപയുടെ കാര്യത്തിലാണ് ദുരൂഹതയുള്ളത്. ഇത് ഫയാസ് നല്‍കിയിട്ടുള്ളതാണെന്ന സൂചനകള്‍ ശക്തമാണ്.
രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരില്‍ നിന്നും ഒരു വനിതാ സൂപ്രണ്ടില്‍ നിന്നുമാണ് അനില്‍കുമാര്‍ 12 ലക്ഷത്തോളം രൂപ വായ്പ വാങ്ങിയത്. കസ്റ്റംസ് സഹകരണ സംഘത്തില്‍ നിന്ന് ഇവരെക്കൊണ്ട് അനില്‍കുമാര്‍ വായ്പയെടുപ്പിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം തിരിച്ചു നല്‍കാമെന്ന ഉറപ്പിലാണ് പണം വാങ്ങിയത്. അത്തരത്തിലുള്ള പണമിടപാടുകള്‍ കസ്റ്റംസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.