Connect with us

Kasargod

മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത് തെളിവ് ലഭിച്ചതിനാല്‍ : പിണറായി

Published

|

Last Updated

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തത് സോളാര്‍ തട്ടിപ്പ് കേസില്‍ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി സി പി എം ജില്ലാ കൗണ്‍സിലിന്റെ ഭാഗമായി നടത്തുന്ന യോഗത്തില്‍ സംബന്ധിക്കാനെത്തിയ പിണറായി ഇന്നലെ രാവിലെ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്നൊഴിവാക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചിരുന്നത്. ഇതെല്ലാം നേരത്തെയുണ്ടാക്കിയ ഒരു തിരക്കഥയുടെ ഭാഗമായിട്ടായിരുന്നു. മുഖ്യമന്ത്രിയെ പോലുള്ള ഒരാള്‍ക്കെതിരെ ഏതൊരു ഉേദ്യാഗസ്ഥനും നടപടി എടുക്കാന്‍ മടിച്ചു നില്‍ക്കും. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സ്ഥാനം രാജിവെക്കാതെ പിടിച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest