Connect with us

Kottayam

യുവാവിനെ ആക്രമിച്ച ഗുണ്ടാ സംഘം അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ: യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് പിടിയിലായി. തൊടുപുഴ കുമ്മംകല്ലു മുണ്ടയ്ക്കല്‍ ഫൈസല്‍ (20), പ്ലാന്റേഷന്‍ ഭാഗത്തു താമസിക്കുന്ന രതീഷ് (28), ചങ്ങനാംപറമ്പില്‍ വടിവാള്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിഷ്ണു (23), ഷൈന്‍ (20), വണ്ണപ്പുറം അമ്പലംപടി തളയത്തു പറമ്പില്‍ അനീഷ് (25) എന്നിവരെയാണു കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മുഖ്യപ്രതി ചാലംകോട് മാന്‍ കൊമ്പു മനു എന്ന മനു ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഫൈസലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വൈക്കം വെള്ളൂരിലെ ഒരു വീട്ടില്‍ നിന്നു മോഷ്ടിച്ച മാല വിറ്റതായും വിവരം കിട്ടി. മാല കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Latest