Connect with us

Ongoing News

എസ് എസ് എല്‍ സി: പരീക്ഷാ പട്ടിക

Published

|

Last Updated

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ 2014 മാര്‍ച്ച് പത്തിന് ആരംഭിച്ച് മാര്‍ച്ച് 22ന് (ശനിയാഴ്ച) അവസാനിക്കും. എല്ലാ ദിവസവും ഉച്ചക്ക്‌ശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഇല്ല.
പരീക്ഷാഫീസ് പിഴ കൂടാതെ നവംബര്‍ നാല് മുതല്‍ 13 വരെയും. പിഴയോടുകൂടി നവംബര്‍ 15 മുതല്‍ 20 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. സമയവിവര പട്ടിക തീയതി, ദിവസം, സമയം, വിഷയം എന്നക്രമത്തില്‍ ഇനിപ്പറയുന്നു. 2014 മാര്‍ച്ച് പത്ത് തിങ്കള്‍ ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്, 11 (ചൊവ്വ) 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 12 (ബുധന്‍) 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, 13 (വ്യാഴം) 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്, 15 (ശനി) 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, 17 (തിങ്കള്‍) 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, 18 (ചൊവ്വ) 1.45 മുതല്‍ 3.30 വരെ ഊര്‍ജ്ജതന്ത്രം, 19 (ബുധന്‍) 1.45 മുതല്‍ 3.30 വരെ രസതന്ത്രം, 20 (വ്യാഴം) 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം, 22 (ശനി) 1.45 മുതല്‍ 3.00 വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.