Connect with us

Ongoing News

സിറിയ: പ്രശ്‌ന പരിഹാരത്തിന് സമയമെടുക്കും: താരിഖ് മിഷ്‌കാഷ്

Published

|

Last Updated

തിരുവനന്തപുരം: സിറിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മധ്യ-പൂര്‍വേഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ് ചീഫ് എഡിറ്ററുമായ താരിഖ് മിഷ്‌കാഷ്. പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുള്‍പ്പെടെ വന്‍ ശക്തികള്‍ക്ക് സിറിയന്‍ പ്രശ്‌നങ്ങളില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. ചൈനീസ് കമ്പനികളും റഷ്യന്‍ കമ്പനികളും സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കക്ക് എന്ന പോലെ റഷ്യക്കും സിറിയന്‍ വിഷയത്തില്‍ താത്പര്യമുണ്ട്. വന്‍ശക്തിയായി മാറാനാണ് റഷ്യയുടെ ശ്രമം. ഇറാഖിലെന്ന പോലെ സിറിയയിലും ഇടപെടാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെസ് മത്സരം എന്നപോലെയാണ് സിറിയന്‍ പ്രശ്‌നത്തെ ലോകം കാണുന്നത്.
നിതാഖത്ത് സഊദി അറേബ്യയില്‍ നടപ്പാക്കുന്നത് സ്വദേശി വത്കരണത്തിനാണ്. ഒരു മില്യണ്‍ സഊദി പൗരന്‍മാര്‍ തൊഴില്‍ രഹിതരാണ്. വലിയ തൊഴില്‍ കമ്പോളം സഊദി അറേബ്യയിലുണ്ട്. വേണ്ടത്ര രേഖകളില്ലാതെ താമസിക്കുന്നവര്‍ക്കെതിരെയാണ് നിതാഖത്ത് നിയമം. വിസ ദുരുപയോഗം ചെയ്താല്‍ സഊദിയില്‍ കോടതി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് സഊദിയില്‍ പ്രശ്‌നങ്ങളില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest