Connect with us

National

ആന്ധാപ്രദേശിലെ വൈദ്യുതി ജീവനക്കാര്‍ സമരം പിന്‍വലിച്ചു

Published

|

Last Updated

ഹൈദരാബാദ് : തെലുങ്കാന രൂപവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ആന്ധ്ര, ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.

വൈദ്യുതി ബോര്‍ഡിലെ 30,000 ജീവനക്കാരാണ് കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടത്തിയിരുന്നത്. സമരത്തെ തുടര്‍ന്ന് സീമാന്ധ്ര പൂര്‍ണമായും ഇരുട്ടിലായിരുന്നു. ആശുപത്രികള്‍ ഉള്‍പ്പെടെ അവശ്യ സര്‍വീസുകളും തടസ്സപ്പെട്ടു. ഇതിന്റെ ഫലമായി വിവിധ ആശുപത്രികളിലായി നാലായിരത്തോളം നവജാത ശിശുക്കള്‍ മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആന്ധ്രയിലെ വൈദ്യുതി നിലയങ്ങളില്‍ 11.000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നിടത്ത് നിലവില്‍ 7,200 മെഗാവാട്ട് മാത്രമാണ് ഉല്‍പാദിപ്പിച്ചിരുന്നത്.