Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി സംസ്ഥാനം കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. പൊതു ചിലവ് നിയന്ത്രിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ പ്രധാന നിര്‍ദേശം. വരുമാനം കൂട്ടുന്നതിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയാണ്. സാമ്പത്തിക അച്ചടക്ക നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം ധനവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ധനകാര്യ വകുപ്പ് മന്ത്രിസഭയ്ക്ക് കൈമാറി.
സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.