Connect with us

Eranakulam

യു ഡി എഫ് സംവിധാനം തകര്‍ച്ചയുടെ വക്കില്‍: ജോണി നെല്ലൂര്‍

Published

|

Last Updated

കൊച്ചി: കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാട്ടുന്ന താത്പര്യക്കുറവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോണ്‍ഗ്രസിലെ പ്രശ്‌നം യു ഡി എഫിനെ ബാധിച്ചിരിക്കുകയാണ്. യു ഡി എഫ് സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ അനൈക്യം ഓരോ ദിവസവും കൂടി വരികയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്റണി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.