Connect with us

Gulf

ആര്‍ എസ് സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Published

|

Last Updated

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടനയുടെ സേവന വിംഗ് ആയ കെയര്‍ & ഷെയര്‍ സമിതിയുടെ കീഴില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് 11. 10. 13 വെള്ളിയാഴ്ച അബൂഹമൂറില്‍ നടക്കുന്ന പ്രസ്തുത ക്യാമ്പില്‍ നൂറില്‍പരം പേര്‍ രക്തം ദാനം ചെയ്യും.
രക്തദാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് യുവ സമൂഹത്തെ ബോധവല്‍ക്കരിച്ചുകൊണ്ടുള്ള പ്രചരണ പരിപാടികളാണ് ക്യാമ്പിനോടനുബന്ധിച്ച് നടന്നു വരുന്നത്. വ്യത്യസ്ത സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കുന്ന ക്യാമ്പ് വൈകുന്നേരം കൃത്യം 3.30ന് ആരംഭിക്കുമെന്ന് കെയര്‍ & ഷയര്‍ സമിതി കണ്‍വീനര്‍ ജഅ്ഫര്‍ തങ്ങള്‍ മമ്പുറം അറിയിച്ചു.

---- facebook comment plugin here -----

Latest