Connect with us

National

തൂത്തുകുടിയില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു

Published

|

Last Updated

തൂത്തുകുടി: തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ കോളേജ് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു. ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: എല്‍ ആര്‍ ഡി സുരേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. പെണ്‍കുട്ടികളെ ശല്ല്യം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഈ മൂന്ന്്് വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പല്‍ കോളേജില്‍ നിന്ന് സസ്പന്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Latest