Connect with us

Gulf

ഷാര്‍ജയില്‍ ദിവസവും 36 പേര്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നു

Published

|

Last Updated

ഷാര്‍ജ: 2013ലെ ആദ്യ ആറുമാസത്തെ ശരാശരി കണക്ക് നോക്കുകയാണെങ്കില്‍ 36 പേര്‍ ഒരു ദിവസം ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചതായി ഷാര്‍ജ ട്രാഫിക് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാഫിക് സിഗ്‌നലുകളില്‍ കൂടുതല്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാര്‍ജ പോലീസ്.
ഈ വര്‍ഷം ആദ്യ ആറുമാസത്തെ കണക്കില്‍ 6,500 പേര്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്നതായി പോലീസ് റെക്കോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,200 നിയമലംഘനങ്ങളാണ് കൂടിയത്. 2012ല്‍ 5,300ഉം 2011ല്‍ 4,600 പേര്‍ക്കുമാണ് ചുവപ്പ് സിഗ്‌നല്‍ മറികടന്നതിന് പിഴലഭിച്ചത്. 2012ല്‍ 24 പുതിയ ക്യാമറകള്‍ പല ഭാഗങ്ങളിലായി സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

Latest