Connect with us

Gulf

കണ്ടിന്യൂയിംഗ് മെഡിക്കല്‍ എജ്യുക്കേഷന്‍ സമ്മേളനം 24ന് ആരംഭിക്കും

Published

|

Last Updated

ദുബൈ: ഇബിന്‍ സിന മെഡിക്കല്‍ സെന്റര്‍ അജ്മാന്‍ നടത്തിവരുന്ന ആരോഗ്യ തുടര്‍ വിദ്യാഭ്യാസ സമ്മേളനം (സി എം ഇ) ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ പങ്കാളിത്തത്തോടെ അന്തര്‍ദേശീയ തലത്തില്‍ നടത്താന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആംഗ്ലോ അറേബ്യന്‍ ഹെല്‍ത്ത് കെയറിന്റെ ഭാഗമായ അജ്മാന്‍ ഇബിന്‍ സിന മെഡിക്കല്‍ സെന്റര്‍ നടത്തുന്ന പതിനാലാമത് സി എം ഇ ഒക്‌ടോബര്‍ 24, 25 തീയതികളില്‍ അജ്മാന്‍ യൂണിവേഴ്‌സിറ്റി കോംപ്ലക്‌സിലെ ശൈഖ് സായിദ് ഓഡിറ്റോറിയത്തില്‍ നടക്കും. 1,800 ഓളം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും പങ്കെടുക്കുന്ന സെമിനാറില്‍ പ്രമേഹം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വന്ധ്യത, പീഡിയാട്രിക് കാര്‍ഡിയോളജി, നിലവിലെ ദന്തല്‍ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന നാലു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സെമിനാറില്‍ ക്ലാസെടുക്കും.
ആംഗ്ലോ അറേബ്യന്‍ ഹെല്‍ത്ത് കെയറിന്റെ വീക്ഷണത്തില്‍ മെഡിക്കല്‍ രംഗത്തെ ഉന്നത നിലവാരം നമ്മുടെ ഡോക്ടര്‍മാരിലെന്നതിലുപരി വൈദ്യരംഗത്തെ എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സി ഇ ഒ മാര്‍ക്ക് ആദംസ് പറഞ്ഞു. സി എം ഇ ഡയറക്ടര്‍ ഡോ. പി സി ജേക്കബ്, റാശിദ് സെന്റര്‍ സി ഇ ഇ ഡോ. സലാഹുദ്ദീന്‍ അബു സ്‌നാന പങ്കെടുത്തു.

Latest