Connect with us

Gulf

ചെസ്സ് ടൂര്‍ണമെന്റ് ജേതാക്കള്‍

Published

|

Last Updated

ഷാര്‍ജ: ഗള്‍ഫ് സി ബി എസ് സി സ്‌കൂള്‍ കൗണ്‍സിലിന്റെ യു എ ഇ തല ക്ലസ്റ്റര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ 14 വയസ്സിനു താഴെ നടന്ന മത്സരത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളും(ആണ്‍കുട്ടികള്‍) ഔര്‍ ഓണ്‍ഇംഗ്ലീഷ് സ്‌കൂള്‍, ഷാര്‍ജയും(പെണ്‍കുട്ടികള്‍) ഒന്നാം സ്ഥാനത്തെത്തി.
ഡല്‍ഹി െ്രെപവറ്റ് സ്‌കൂള്‍ ഷാര്‍ജ, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ അബുദാബി എന്നിവരാണ് യഥാക്രമം രണ്ടാം സ്ഥാനക്കാര്‍.
19 വയസ്സിനു താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡല്‍ഹി െ്രെപവറ്റ് സ്‌കൂള്‍ ഷാര്‍ജയും മിക്‌സഡില്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളും ജേതാക്കളായി.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ദുബൈ എന്നിവര്‍ ഇരുവിഭാഗങ്ങളിലായി രണ്ടാം സ്ഥാനത്തെത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന മത്സരം ഷാര്‍ജ ഇന്ത്യന്‍സ്‌കൂളാണ് സംഘടിപ്പിച്ചത്.
സമാപന ചടങ്ങില്‍ സി ബി എസ് ഇ ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറിയും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗം അനില്‍ വാര്യര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യു എ ഇ യിലെ 15 സ്‌കൂളുകളില്‍ നിന്നുള്ള 162 വിദ്യാര്‍ഥികളാണ് 2 ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ മാറ്റുരച്ചത്. ചെസ് ടൂര്‍ണ്ണമെന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സയീദ് മഹമൂദ് ബാഷ,പ്രണോജ്, സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നാലു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സി ബി എസ് ഇയുടെ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ക്ലസ്റ്റര്‍ ചെസ്സ് ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും.

Latest