Connect with us

Gulf

ഓണം മത സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം: കെ ജെ യേശുദാസ്‌

Published

|

Last Updated

ദുബൈ: ഓണത്തിന്റെ ഓര്‍മകള്‍ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നത് മത സൗഹാര്‍ദത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശമാണെന്ന് ഡോ. കെ ജെ യേശുദാസ് അഭിപ്രായപെട്ടു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് നമ്മെ ഉത്‌ബോധിപ്പിച്ച ശ്രീ നാരായണ ഗുരു ശ്രേഷ്ഠവ്യക്തിത്ത്വമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ ഓഫ് കേരള കോളേജസ് അലുംനി (ഫെക്ക) സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത സ്പര്‍ദ്ധയും മതാന്ധകാരവും ഇല്ലാത്ത ഈശ്വരന്മാര്‍ എല്ലാം ഒന്നാണ് എന്ന സന്ദേശമാണ് നാം ഉള്‍കൊളെണ്ടതെന്ന്-യേശുദാസ് ഓര്‍മിപ്പിച്ചു. അറബ് കവി ഡോ. ശിഹാബ് എം ഘാനം മുഖ്യാതിഥിയായിരുന്നു. ലോകത്ത് സമാധാനം നിലനിര്‍ത്തേണ്ടത്തിന്റെ ആവശ്യകതയെ ഘാനം ഓര്‍മിപ്പിച്ചു. കമല സുരയ്യ, സച്ചിദാനന്ദന്‍, അയ്യപ്പന്‍ തുടങ്ങിയ മലയാളത്തിലെ പ്രശസ്തരുടെ കവിതകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയ തനിക്ക് ഇന്ത്യയില്‍ നിന്നും ലഭിച്ച ടാഗോറിന്റെ പേരിലുള്ള അവാര്‍ഡ് വിലമതിക്കാനാകാത്തതാണെനും അദ്ദേഹം പറഞ്ഞു. ഫെക്കയുമായി 2009 മുതലുള്ള ബന്ധം അദ്ദേഹം അനുസ്മരിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടങ്ങിയ ആഘോഷം വര്‍ണ്ണശഭളമായ ഘോഷയാത്രയും കൊണ്ട് സമൃദ്ധമായി. സംസ്‌കാരിക സമ്മേളനത്തില്‍ ആല്‍ബെര്‍ട്ട് അലക്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി പി തോമസ്, ജന. കണ്‍വീനര്‍ സാബു വര്‍ഗീസ്, കെ മുരളീധരന്‍, ചലച്ചിത്രതാരം റീനു മാത്യൂസ്, ബൈജു നാരായണന്‍ സംസാരിച്ചു. ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, റോബിന്‍ മാത്യൂ നാരേകാട്ട്, മൂസ ഹാജി, സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അംഗങ്ങളുടെ ഘോഷയാത്രാ മത്സരത്തില്‍ എസ് എന്‍ എ സി ഒ എസ് വര്‍ക്കല ഒന്നാം സ്ഥാനവും, എം ടി ഐ തൃശൂര്‍ രണ്ടാം സ്ഥാനവും, കെ ജി എസ് പാമ്പാടി മുന്നാം സ്ഥാനവും നേടി. തുടര്‍ന്ന് ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു.