Connect with us

Gulf

ശൈഖ് മുഹമ്മദ് സിറ്റി സ്‌കേപ്പ് സന്ദര്‍ശിച്ചു

Published

|

Last Updated

ദുബൈ: ട്രേഡ് സെന്റര്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സിറ്റി സ്‌കേപ്പ് മേള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം സന്ദര്‍ശിച്ചു. ദുബൈയുടെ മുഖച്ഛായ മാറുന്ന നിരവധി പദ്ധതികളുടെ കണ്ണഞ്ചിപ്പിക്കുന്ന മാതൃകകള്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
ഉപ ഭരണാധികാരിയ ശൈഖ് മക്്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

ദുബൈയിലെയടക്കം പ്രമുഖ നിര്‍മാതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ദുബൈ കനാല്‍ പ്രോജക്ട്, നഖീല്‍ പാം പദ്ധതി, മെയ്ദാന്‍ എന്റിസര്‍ ടവര്‍, വേള്‍ഡ് സെന്‍ട്രല്‍, ഖത്തര്‍ പേള്‍, അല്‍ദാര്‍ തുടങ്ങിയവയുടെ പദ്ധതികള്‍ അതീവ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. പ്രദര്‍ശനം ഇന്ന് സമാപിക്കും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തിലും ഇടപാടുകളിലും വന്‍ വര്‍ധനവുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.