Connect with us

International

വിദേശ പത്രപ്രവര്‍ത്തകര്‍ സിറിയന്‍ വിമതരുടെ പിടിയില്‍

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടു. ഇതോടെ നാല് ഫ്രഞ്ച് പൗരന്‍മാരാണ് സിറിയയില്‍ തടവിലായത്. ലി പോയിന്റ് മാഗസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിക്കോളാസ് ഹെനിന്‍, ഫ്രഞ്ച്- ജര്‍മന്‍ ചാനലുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പീറെസ് ടോറസ് എന്നിവരെയാണ് ജൂണ്‍ 22ന് തടവിലാക്കിയത്. എന്നാല്‍ തടവിലാക്കിയ വാര്‍ത്ത ഇതുവരെ പുറത്തുവന്നിട്ടില്ലായിരുന്നു.
പ്രമുഖ ലേഖകന്‍ ദിഡിയര്‍ ഫ്രാന്‍കോയ്‌സിനെയും ഫോട്ടോഗ്രാഫര്‍ എഡ്വേര്‍ഡ് എലിയാസിനെയും ജൂണ്‍ തുടക്കത്തില്‍ ദക്ഷിണ സിറിയന്‍ നഗരമായ അലപ്പോയിലേക്ക് പോകുമ്പോള്‍ തട്ടിക്കൊണ്ടുപോയിരുന്നു. രണ്ട് പേരും ജീവിച്ചിരിക്കുന്നതായി വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് അറിയിച്ചു. 39 പേരെ സിറിയന്‍ സൈന്യവും വിമത സൈന്യവും കൊലപ്പെടുത്തിയതായി പത്രപ്രവര്‍ത്തകര്‍ പറഞ്ഞു.