Connect with us

International

യു എസ് കേന്ദ്ര ബേങ്കിന് പ്രഥമ വനിതാ മേധാവി

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഥമ വനിതാ മേധാവിയായി ജാനെറ്റ് യാലെനെ ഒബാമ നാമനിര്‍ദേശം ചെയ്തു. ലോക സാമ്പത്തിക രംഗത്ത് നിര്‍ണായ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് യു എസ് ഫെഡറല്‍ റിസര്‍വ്. ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായിരുന്ന ബെന്‍ ബെര്‍ണാന്‍കെയും ജാനെറ്റുമാണ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍. പ്രസിഡന്റ് ഒബാമയാണ് ജാനെറ്റിനെ മേധാവിയായി തിരഞ്ഞെടുത്തത്. ഒബാമയുടെ ഭരണത്തിന് ശക്തമായ പിന്തുണ നല്‍കുന്ന നയമാണ് ജാനെറ്റ് സ്വീകരിച്ചിരുന്നത്. ജാനറ്റിന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിക്കുന്നതോടെ അവര്‍ ഫെഡറല്‍ റിസര്‍വ് മേധാവിയായി ചുമതലയേല്‍ക്കും.