Connect with us

International

അടച്ചുപ്പൂട്ടല്‍: കടമെടുപ്പ് പരിധി ഉയര്‍ത്തുമെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനായി കുറഞ്ഞ കാലത്തേക്ക് കടമെടുപ്പ് പരിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഇതിന് ശേഷം പ്രശ്‌നങ്ങളില്‍ റിപ്പബ്ലിക്കന്‍മാരുമായി ധാരണയുണ്ടാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കട പരിധി ദീര്‍ഘകാലത്തേക്ക് വര്‍ധിപ്പാക്കാനാകില്ല, സമയ പരിധി നിശ്ചയിച്ചുള്ള ഇടക്കാല വര്‍ധനവ് സംബന്ധിച്ച് ധാരണയുണ്ടാക്കന്‍ തയ്യാറാണെന്ന് ഒബാമ പറഞ്ഞു. ~സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയും ശമ്പളവും നിഷേധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഉടന്‍ പരിഹാരം കാണണമെന്ന് റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെട്ടുവരികയാണ്.
എന്നാല്‍ ഒബാമയുടെ വാഗ്ദാനം യു എസ് പ്രതിനിധിസഭാ സ്പീക്കര്‍ ജോണ്‍ ബോഹ്‌നര്‍ നിരസിച്ചു. പ്രസിഡന്റ് സുസ്ഥിരമായ കീഴടങ്ങല്‍ പ്രഖ്യാപിക്കുംവരെ അദ്ദേഹവുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറല്ലെന്ന് ബോഹ്‌നര്‍ പറഞ്ഞു. ധനശേഖരണം സംബന്ധിച്ച് തങ്ങളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാനാണ് ശ്രമിക്കേണ്ടത് . എന്നാല്‍ അവര്‍ അതിന് തയ്യാറാകുന്നില്ലെന്ന് ബോഹ്‌നര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ചെയ്യേണ്ട ജോലിക്ക് റിപ്പബ്ലിക്കന്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയാണെന്ന് ഒബാമ ഇതിനോട് പ്രതികരിച്ചു.

---- facebook comment plugin here -----

Latest