Connect with us

National

ടുജി കേസ്: വാദം കേള്‍ക്കുന്നതില്‍ നിന്ന് ജി.എസ് സിംഗ്‌വി പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസ് വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് സിംഗ്‌വി പിന്മാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിംഗ്‌വി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് കത്ത് നല്‍കി. സിംഗ്‌വിയുടെ ഈ ആവശ്യത്തിന് ചീഫ് ജസ്റ്റിസ് അനുമതി നല്‍കി. വരുന്ന ഡിസംബറില്‍ വിരമിക്കാനിരിക്കെ സുപ്രധാന കേസില്‍ വാദം കേള്‍ക്കാനാകില്ലെന്ന് കത്തില്‍ സിംഗ്‌വി വ്യക്തമാക്കുന്നു. സിംഗ്‌വി പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസ് എച്ച്്.എല്‍ ദത്തുവിന്റെ നേതൃത്വത്തില്‍ പുതിയ ബെഞ്ച് രൂപീകരിച്ചു. കെ.എസ് രാധാകഷ്ണനും ബെഞ്ചില്‍ അംഗമാണ്.

Latest