Connect with us

Palakkad

മുബീനയുടെ വിജയത്തിന് തിളക്കമേറെ

Published

|

Last Updated

ആലത്തൂര്‍: കോഴിക്കോട് യൂനിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം നടത്തിയ ആദിബെ ഫാസില്‍ പ്രിലിമിനറി പരീക്ഷയില്‍ 70ശതമാനം മാര്‍ക്ക് നേടിയ ആലത്തൂര്‍ മര്‍ക്കസ് അക്കാദമി വിദ്യാര്‍ഥിനി മൂബീനയുടെ വിജയത്തിന് തിളക്കമേറെ.
വടക്കഞ്ചേരി വാല്‍ക്കുളമ്പില്‍ മനിയത്ത് വീട്ടില്‍ മജീദ്- ജമീല ദമ്പതിമാരുടെ മകളായ മൂബീന വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം 2008ല്‍ ആലത്തൂര്‍ മര്‍ക്കസിന്റെ കീഴിലുള്ള വടക്കഞ്ചേരി റാബിഅ ഗേള്‍സ് ഓര്‍ഫനേജില്‍ പ്രവേശനം നേടി. തുടര്‍ന്ന് മൂബീനയുടെ സംരക്ഷണം ആലത്തൂര്‍ മര്‍ക്കസാണ് നിര്‍വഹിച്ച് പോന്നത്. 2010 എസ് എസ് എല്‍ സി പരീക്ഷയില്‍ 62ശതമാനം മാര്‍ക്കും 2012ലെ കോഴിക്കോട് സര്‍വകലാശാലയുടെ തന്നെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയില്‍ 66ശതമാനം മാര്‍ക്കും മൂബീന നേടിയിരുന്നു. അഫ്‌സലുല്‍ ഉലമയും മര്‍ക്കസ് അക്കാദമിയിലാണ് പഠിച്ചത്.
ഇതിനിടെ പിതാവ് ഉപേക്ഷിച്ചതോടെ മൂബീനയുടെ കുടുംബം കൂടുതല്‍ ദുരിതത്തിലായി. മൂത്ത സഹോദരി ജൂനൈദ വിവാഹിതയാണ്. ഇളയ സഹോദരന്‍ മന്‍സൂര്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. തുന്നല്‍ വേല ചെയ്താണ് ഉമ്മ ജമീല കുടുംബം പുലര്‍ത്തി വരുന്നത്. ഏറെ പരാധീനകള്‍ക്കിടയിലും ഉന്നത വിജയം നേടിയ മൂബീനയെ ആലത്തൂര്‍ മര്‍ക്കസ് കമ്മിറ്റി അഭിനന്ദിച്ചു.——

 

Latest