Connect with us

Palakkad

നെല്ല് സംഭരണത്തില്‍ ക്രമക്കേടെന്ന്

Published

|

Last Updated

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തില്‍ ക്രമക്കേട് നടക്കുന്നതായി പരാതി. നെല്ലില്‍ ഈര്‍പ്പം കൂടുതലെന്ന് പറഞ്ഞ് നെല്‍കര്‍ഷകരില്‍ നിന്ന് സപ്ലൈക്കോ നെല്ലെടുക്കാത്തത് സ്വകാര്യ മില്ലുകളെ സഹായിക്കാനാണെന്നാണ് കര്‍ഷകരുടെ പരാതി.
സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് പ്രതിഫലും നല്‍കുന്നില്ല. ജില്ലയില്‍ ഏറ്റവുമാദ്യം നെല്ല് സംഭരണം തുടങ്ങിയത് വടക്കഞ്ചേരി, ആലത്തൂര്‍ മേഖലയിലാണ്. സംഭരണം തുടങ്ങി ഒന്നരമാസമായിട്ടും ഇവിടത്തെ കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടില്‍ പണമെത്തിയിട്ടില്ല. ഓണ്‍ലൈന്‍ രജിസട്രേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ കോഡ് നമ്പര്‍ ലഭിക്കാത്തതാണ് പണം വൈകുന്നതിന് കാരണമായി സപ്ലൈകോ പറയുന്നത്.
—കൊയ്‌തെടുത്ത നെല്ല് കൂടുതല്‍ ദിവസം സൂക്ഷിക്കാനാകാത്തതിനാല്‍ സ്വകാര്യ മില്ലുകള്‍ക്ക് നഷ്ടവിലയില്‍ നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ 18 രൂപ താങ്ങ് വില നല്‍കുന്ന നെല്ല് സ്വകാര്യമില്ലുകള്‍ വാങ്ങുന്നത് 15 രൂപക്കാണ്.
കൊയ്ത്ത്കൂലി പോലും നല്‍കാനാകാതെ വലയുന്ന കര്‍ഷകര്‍ക്ക് അടുത്ത വിളയിറക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായം അടിയന്തരമായി നല്‍കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അതേ സമയം യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ലെന്ന് സപ്ലൈകോ അറിയിച്ചു.
ഓണ്‍ലൈനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രശീതി നല്‍കുന്നതിനും തുക നല്‍കുന്നതിനും കാലതാമസം വരുത്തിയത്. ആ പ്രശ്‌നം പരിഹരിച്ചു. നെല്ലുസംഭരിച്ചവകയില്‍ ജില്ലക്ക് 1. 73 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സെപ്തംബര്‍ 30 വരെ നെല്ലളന്ന കര്‍ഷകര്‍ക്കുള്ള സംഭരണവിലയാണ് അനുവദിച്ചത്. ഇക്കാലയളവില്‍ 326 കര്‍ഷകരില്‍ നിന്ന് 12,481. —71 മെട്രിക് ടണ്‍ നെല്ലാണ് ജില്ലയില്‍ നിന്ന് സപ്ലൈകോ സംഭരിച്ചത്. ഒന്നാം വിളയില്‍ ജില്ലയില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാനാണ് സപ്ലൈകോക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം.
18 രൂപ ക്കാണ് കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത്. സംഭരിച്ച നെല്ലിന്റെ വിലയായി ജില്ലയ്ക്ക് അനുവദിച്ച തുക ബേങ്കിലേക്ക് നല്‍കിയതായി സപ്ലൈകോ അറിയിച്ചു.
ബേങ്കിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കര്‍ഷകരുടെ അക്കൗണ്ടില്‍ തുക എത്തും. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക്
9446569905, 9446569906 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സപ്ലൈകോ അറിയിച്ചു.

---- facebook comment plugin here -----

Latest