Connect with us

Palakkad

എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ നേതൃസംഗമം ഇന്ന്‌

Published

|

Last Updated

പട്ടാമ്പി: എസ് എസ് എഫ് ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ മുഴുവന്‍ സെക്ടറുകളുടെയും ഭാരവാഹികളെയും നിരീക്ഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ നേതൃസംഗമം ഇന്ന് നടക്കും.
വൈകീട്ട് നാലിന് മേലെ പട്ടാമ്പി വാദി ഹസനില്‍ ചേരുന്ന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന കൗണ്‍സിലര്‍ യാക്കൂബ് മാസ്റ്റര്‍ പൈലിപ്പുറം, ഇ എം എ കബീര്‍ സഖാഫി, യൂസുഫ് സഖാഫി വിളയൂര്‍, ജാബിര്‍ സഖാഫി മപ്പാട്ടുകര തുടങ്ങിയവര്‍ പ്രസംഗിക്കും. മുഴുവന്‍ സെക്ടര്‍ ഭാരവാഹികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഡിവിഷന്‍ നേതാക്കളായ ആബിദ് സഖാഫി, അശ്കര്‍ ചൂരക്കോട് എന്നിവര്‍ അറിയിച്ചു.

 

Latest