Connect with us

Kozhikode

തപാല്‍ ദിനത്തില്‍ മുഖ്യമന്ത്രിക്ക് കുട്ടികളുടെ കത്ത്

Published

|

Last Updated

കൊയിലാണ്ടി: ലോക തപാല്‍ ദിനത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാര്‍ഥികള്‍ കത്തയച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സമിതിയും പന്തലായനി ഗവ. മാപ്പിള എല്‍ പി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ലോക തപാല്‍ ദിനാചരണത്തിന്റെ ഭാഗമായാണ് തപാല്‍ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കത്തുകളയച്ചത്.
എ ഇ ഒ മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ അസീസ് അധ്യക്ഷനായിരുന്നു. പോസ്റ്റല്‍ ക്വിസ്, കത്തെഴുത്ത് മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് പി രത്‌നവല്ലി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പോസ്റ്റ് മാസ്റ്റര്‍ എം ശിവശങ്കരന്‍, എം ജി വത്സരാജ്, പി ടി എ പ്രസിഡന്റ് വി മുസ്തഫ, സലീന സി പി, എന്‍ പി കെ തങ്ങള്‍, വി കെ അബ്ബാസ്, എം സത്യന്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest