Connect with us

Kozhikode

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നില്‍: കെ ടി ജലീല്‍ എം എല്‍ എ

Published

|

Last Updated

പാറക്കടവ്: ന്യൂനപക്ഷ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റുകാരാണ് എന്നും മുന്നിലുണ്ടായിരുന്നതെന്ന് ചരിത്രം പരിശോധിച്ചാല്‍ തിരിച്ചറിയുമെന്ന് കെ ടി ജലീല്‍ എം എല്‍ എ.
മലബാര്‍ കലാപത്തെ പോലും ചരിത്രപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാരാണ് മുന്നിലുണ്ടായിരുന്നത്. മലപ്പുറം ജില്ല രൂപവത്കരിച്ചതും എം എസ് പിയില്‍ മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനം നല്‍കിയതും മദ്‌റസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതും ഇടതുപക്ഷ സര്‍ക്കാറുകളാണ്. മുസ്‌ലിം ലീഗിന് ഏറെ സ്വാധീനമുള്ള മന്ത്രിസഭ ഉണ്ടായിട്ടും എസ് എന്‍ ഡി പി, എന്‍ എസ് എസ് സംഘടനകള്‍ക്ക് സര്‍ക്കാര്‍ കീഴ്‌പ്പെട്ടെന്ന് ജലീല്‍ ആരോപിച്ചു.
പാറക്കടവില്‍ സജീവന്‍ രക്തസാക്ഷി 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വര്‍ഗീയ-തീവ്രവാദവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ ലതിക എം എല്‍ എ, ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ശംസീര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി എം കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു.
രചനാ- ക്വിസ് മത്സരങ്ങള്‍ ലോക്കല്‍ സെക്രട്ടറി എം കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ ഷാനിബ് കുമാര്‍ അധ്യക്ഷത വഹിച്ചു. മഹേഷ്, എം ശ്രീജിത്ത്, പി സുരേഷ്, സി നാണുമാസ്റ്റര്‍ പ്രസംഗിച്ചു.

 

Latest