Connect with us

Sports

ഫെഡറേഷന്‍ കപ്പ് കേരളത്തില്‍

Published

|

Last Updated

കൊല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന് കേരളം വേദിയാകും. ജനുവരി ഒന്ന് മുതല്‍ പന്ത്രണ്ട് വരെയാണ് ടൂര്‍ണമെന്റ്. താക്കൂര്‍ അധ്യക്ഷനായ എ ഐ എഫ് എഫ് ടൂര്‍ണമെന്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മലപ്പുറത്തും കൊച്ചിയിലുമാകും മത്സരങ്ങള്‍. സന്തോഷ് ട്രോഫി മത്സരങ്ങള്‍ രണ്ട് ഘട്ടമായി നടത്താനും തീരുമാനമായി.
മേഖലാതല മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഇരുപതുവരെ കേരളത്തിലും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ജനുവരി പതിനഞ്ച് മുതല്‍ 31 വരെ പശ്ചിമബംഗാളിലെ സിലിഗുരിയിലും നടക്കും. ആണ്‍കുട്ടികളുടെ അണ്ടര്‍ 14 ടൂര്‍ണമെന്റ് പശ്ചിമബംഗാളിലെ കല്യാണിയില്‍ നവംബര്‍ 10 മുതല്‍ 30 വരെ നടത്താനും തീരുമാനിച്ചു. പെണ്‍കുട്ടികളുടെ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒഡിഷ വേദിയാകും. നവംബര്‍ ഇരുപത് മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

Latest