Connect with us

Wayanad

നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പൂമ്പാറ്റകളെ തേടി... കണക്കെടുപ്പ് തുടങ്ങി

Published

|

Last Updated

മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പൂമ്പാറ്റകളുടെ കണക്കെടുപ്പ് ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ നടക്കും. വനം വകുപ്പും ഫേണ്‍സ് നാച്ച്യുറല്‍ സൊസൈറ്റിയുടേയും നേതൃത്വത്തിലാണ് കണക്കെടുപ്പ്. 5 ഗ്രൂപ്പുകളിലായി 40 പേരാണ് കണക്കെടുപ്പില്‍ പങ്കെടുക്കുക. നേരിട്ട് കാണുന്നവ, ഫോട്ടോയില്‍ പകര്‍ത്തുന്നവ, പ്യൂപ്പയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുന്നവ എന്നീ രിതിയിലാണ് കണക്കെടുപ്പ്. പേര്യ, തിരുനെല്ലി, മക്കിമല, കുഞ്ഞോം എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കണക്കെടുപ്പ് നടക്കുന്നത്. 2011ല്‍ നടന്ന സര്‍വ്വേയില്‍ പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന 334 പൂമ്പാറ്റ ഇനങ്ങളില്‍ 143 ഇനങ്ങളെ നോര്‍ത്ത് വയനാട് ഡിവിഷനില്‍ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ 37 സ്ഥാനീയ ശലഭങ്ങളില്‍ 10 എണ്ണത്തിനേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഗരുഡ ശലഭം, പുള്ളിവാലന്‍, പൂച്ചക്കണ്ണി, മലബാര്‍ റാവന്‍, ഓക്കില ശലഭം, വനദേവത എന്നീ അപൂര്‍വ്വയിനം പൂമ്പാറ്റകളെ കഴിഞ്ഞ സര്‍വ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
പാപ്പിലിയോണിഡേ, പിരിഡേ, നിംഫാലിഡേ, ലൈക്കനിഡേ, എസ്പിരിഡേ എന്നിങ്ങനെ അഞ്ച് കുടുംബങ്ങളിലായി തിരുനെല്ലിയില്‍ 116 ഉം, മക്കിമകലയില്‍ 103ഉം , കുഞ്ഞോത്ത് 66 ഇനം ചിത്ര ശലഭങ്ങളേയുമാണ് നോര്‍ത്ത് ഡിവിഷനില്‍ കണ്ടത്. പൂമ്പാറ്റകള്‍ പാരഗണത്തിന് നിര്‍ണ്ണായക സ്ഥനം വഹിക്കുന്നു. ചൂട് , ഈര്‍പ്പം, സൂര്യപ്രകാശം, ലാര്‍വ്വ ഭക്ഷണ സസ്യത്തിന്റെ സാന്നിധ്യം എന്നിവയിലെ ചെറിയ മാറ്റങ്ങള്‍ പോലും പൂമ്പാറ്റകളുടെ നില നില്‍പ്പിനെ സ്വാധീനിക്കും എന്നതിനാല്‍ പുമ്പാറ്റകളെ മികച്ച പാരിസ്ഥിക സൂചകങ്ങളായി ശാസ്ത്രഞര്‍ കണക്കാക്കുന്നു. പൂമ്പാറ്റകളുടെ ഭക്ഷണമാകുന്ന ചെടികള്‍ നാമാവശേഷമാകുന്നത് പൂമ്പാറ്റകളുടെ വംശം ഇല്ലാതാകുമെന്ന ആശങ്കയും ശാസ്ത്ര ലോകത്തിനുണ്ട്. കൂടാതെ കാലാവസ്ഥയിലുള്ള വ്യതിയാനവും ഇവയുടെ എണ്ണത്തെ സ്വാധീനിക്കും.

 

Latest