Connect with us

Malappuram

ചുളിക്കയില്‍ കൈയേറ്റം ഒഴിപ്പിച്ചു; രണ്ട് കുടിലുകള്‍ പൊളിച്ച് നീക്കി

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ കനത്ത മഴ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. നിരവധി കടകളില്‍ വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറിയിരുന്നു. ശക്തമായ മഴകാരണം വാഹനഗതാഗതം തടസ്സപ്പെട്ടു. ജനജീവിതം ദുസ്സഹമായി. കൃഷിസ്ഥലങ്ങളില്‍ വെള്ളം കയറി വന്‍കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പന്തല്ലൂര്‍ താലൂക്കിലെ പലഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് പെയ്തത്.
ദേവാല ടൗണിലും വെള്ളം കയറിയിരുന്നു. കടകളില്‍ വെള്ളം കയറിയതിനാല്‍ വ്യാപാരികള്‍ പ്രതിസന്ധിയിലായി. മണിക്കൂറുകള്‍ നീണ്ടുനിന്ന മഴ ജനങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസ്സമുണ്ടാക്കിയിരുന്നു. നെല്ലിയാളം, തൊണ്ടിയാളെ എന്നിവിടങ്ങളില്‍ നിര്‍മാണത്തിലരുന്ന സര്‍ക്കാരിന്റെ സൗജന്യ വീടുകള്‍ മഴയില്‍ തകര്‍ന്നു വീണു. പൊന്നാനി നദിയില്‍ വെള്ളം കയറി. താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയാലി. തോടുകളും നദികളും കരകവിഞ്ഞൊഴുകി. പലഭാഗങ്ങളിലും വ്യാപക നാശമാണ് സംഭവിച്ചത്.

---- facebook comment plugin here -----

Latest