Connect with us

Wayanad

ചുളിക്കയില്‍ കൈയേറ്റം ഒഴിപ്പിച്ചു; രണ്ട് കുടിലുകള്‍ പൊളിച്ച് നീക്കി

Published

|

Last Updated

മേപ്പാടി: ചുളിക്കയിലെ എ വി റ്റി എസ്‌റ്റേറ്റ് ഭൂമി കൈയേറ്റം മേപ്പാടി എസ്. ഐ ജോസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. എ വി റ്റി ഫാക്ടറിക്ക് സമീപത്തെ കൊടക്കാഞ്ചേരി ബീരാന്‍, പരിയങ്ങാടന്‍ ഇബ്‌റാഹീം എന്നിവര്‍ കൈവശം വച്ച് വരുന്ന ഒമ്പത് ഏക്കര്‍ സ്ഥലത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. രണ്ട് കുടിലുകള്‍ പൊളിച്ച് നീക്കുകയും ചെയ്തു. പോലീസ് നടപടി തടസ്സപ്പെടുത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് കുട്ടി(39), ബാപ്പൂട്ടി(59),നാസര്‍(32),ഇബ്രാഹീം(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസ് രേഖയുടെ പിന്‍ബലത്തിലാണ് പോലീസ് നടപടി. 1949 മുതല്‍ തങ്ങള്‍ കൈവശം വച്ച് വരുന്ന ഭൂമിയാണ് പോലീസ് ഒഴിപ്പിച്ചതെന്ന് കുടുംബങ്ങള്‍ പറയുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് പോലീസ് നടപടി. എസ് ഐക്ക് പുറമെ എ എസ് ഐ രാധാകൃഷ്ണനും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

കൈയേറ്റം ഒഴിപ്പിച്ച മേപ്പാടി പോലീസ് നടപടിയില്‍ സി പി ഐ( എം.എല്‍) ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ ജില്ലാ സെക്രട്ടറി സാം പി മാത്യു ആവശ്യപ്പെട്ടു.

 

Latest