Connect with us

Malappuram

പട്ടികജാതിക്കാര്‍ക്ക് പെരിന്തല്‍മണ്ണയില്‍ 33 വീടുകള്‍ നിര്‍മിക്കും

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ നഗരസഭയിലുമുള്ള 33 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള ധനസഹായം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ പെരിന്തല്‍മണ്ണ പട്ടികജാതി വികസന ഓഫീസ് മുഖേന ഭൂമി ലഭിച്ചവര്‍ക്കാണ് ഭവന നിര്‍മാണത്തിനുള്ള ധനസഹായം നല്‍കുന്നത്.
ഒരു വീടിന് രണ്ട് ലക്ഷമാണ് ധനസഹായം. ആലിപ്പറമ്പ്- നാല്, ഏലംകുളം- നാല്, താഴേക്കോട്- നാല്, കീഴാറ്റൂര്‍-നാല്, അങ്ങാടിപ്പുറം -നാല്, വെട്ടത്തൂര്‍-നാല്, മേലാറ്റൂര്‍-മൂന്ന്, പെരിന്തല്‍മണ്ണ നഗരസഭ-ആറ് എന്നിവിടങ്ങളിലാണ് ധനസഹായം നല്‍കുന്നത്. നാലു ഘഡുക്കളായാണ് രണ്ട് ലക്ഷം ധനസഹായം നല്‍കുക. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യ ഘഡുവായ 30,000 രൂപ നല്‍കും.
നിലവില്‍ 35 വീടുകള്‍ക്ക് ധനസഹായം നല്‍കാമെങ്കിലും പെരിന്തല്‍മണ്ണ ബ്ലോക്കിലെ പുലാമന്തോള്‍ പഞ്ചായത്തില്‍ നിന്നും അര്‍ഹരായ അപേക്ഷകരില്ലാത്തതിനാലാണ് 33 കുടുംബങ്ങളെ ധനസഹായത്തിനായി തിരഞ്ഞെടുത്തതെന്ന് പെരിന്തല്‍മണ്ണ പട്ടികജാതി വികസന ഓഫിസര്‍ എം ബി മേഴ്‌സി പറഞ്ഞു. അപേക്ഷകര്‍ കൂടുതലുള്ള പഞ്ചായത്തില്‍ നിന്നും രണ്ട് കുടുംബങ്ങളെക്കൂടി പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കും.