Connect with us

Malappuram

കാല്‍പന്ത് കളിയില്‍ മലയോരത്തിന്റെ വാഗ്ദാനമായി നസറുദ്ദീന്‍

Published

|

Last Updated

കാളികാവ്: കാല്‍പന്ത് കളിയില്‍ കേളികേട്ട കാളികാവില്‍ നിന്നും ജില്ലക്ക് ഫുട്‌ബോള്‍ കളിയില്‍ പുതിയ വാഗ്ദാനമാവുകയാണ് പള്ളിശ്ശേരിയിലെ കെ കെ നസറുദ്ദീന്‍. കേരളത്തിനും ജില്ലക്കുമെല്ലാം വേണ്ടി ഓട്ടേറെ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്ത നാസറുദ്ദീന്‍ ഫുട്‌ബോള്‍ പ്രകടനത്തിന്റെ ഉയരങ്ങള്‍ തേടുക യാണ്.
മൂന്ന് വര്‍ഷം മുമ്പ് തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ അണ്ടര്‍ -19 വിഭാഗത്തില്‍ മലപ്പുറത്തിനു വേണ്ടി കളിച്ചായിരുന്നു നസറുദ്ദീന്റെ മികച്ച പ്രകനം പുറത്തെടുത്തത്്. അന്ന്്്്് അടക്കാകുണ്ട്്് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2010 ലും 2011 ലും മുന്നാര്‍ ജി വി എച്ച് എസില്‍ പഠിക്കുമ്പോള്‍ സംസഥാന സ്‌കൂള്‍ സുബ്രതോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇടുക്കി ജില്ലക്കുവേണ്ടി കളിച്ചു. ഇതേ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ സോണല്‍ മല്‍സരത്തിലും ഇടുക്കി ടീമിനായി നസറുദ്ദീന്‍ കളത്തിലിറങ്ങി. 2011 ല്‍ കോട്ടയത്ത്് നടന്ന് കോട്ടയത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ സോണല്‍ ഗെയിംസിലും ഇടുക്കി ജില്ലക്കു വേണ്ടി ഫുട്‌ബോള്‍ മികവ് പുറത്തെടുത്തു. 2011-ല്‍ ചേര്‍ത്തലയില്‍ നടന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത നസറുദ്ധീന്‍ 2012-ല്‍ ഒഡീഷയിലെ കട്ടക്കില്‍ നടന്ന ബി. സി റോയ്്് ട്രോഫി ദേശീയ ജൂനിയര്‍ ഫുട്്്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ജഴ്‌സി അണിഞ്ഞ് മുന്നേറ്റ നിരയില്‍ തിളങ്ങി. കര്‍ണ്ണാടകയിലെ യെനെപ്പോയ യൂനിവേഴ്്‌സിററി ഫിസിക്കല്‍ എടുക്കേഷന്‍ കോഴ്‌സ്്്് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് നാസറുദ്ധീന്‍. കളി മികവിന്റെ പേരില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് നസറുദ്ദീന്‍ മാംഗലൂരിലെ യെനോപ്പോ യൂനിവേഴ്‌സിററിയിലെത്തിയത്.
കാളികാവ് ബ്ലോക്ക്്് പഞ്ചായത്ത്് സ്ഥിര സമിതി ചെയര്‍മാന്‍ പള്ളിശ്ശേരിയിലെ കെ.കെ കുഞ്ഞുമുഹമ്മദിന്റ മകനാണ് നസറുദ്ദീന്‍. സഹോദ രന്‍ നസീമുദ്ദീനും കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ സ്വാന്തമാക്കിയിട്ടുണ്ട്. ഹാന്‍ഡ്‌ബോളാണ് നസമുദ്ധീന്റെ ഇനം. സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിനു വേണ്ടി കളിച്ചതടക്കും ഒട്ടേറെ നേട്ടങ്ങള്‍ നസീമുദ്ധീന്‍ കൊയ്തിട്ടുണ്ട്.

Latest