Connect with us

Gulf

ഋത്വിക് റോഷന്‍ ജോയ് ആലുക്കാസ് ബ്രാന്റ് അംബാസിഡര്‍

Published

|

Last Updated

ദുബൈ: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബ്രാന്റ് അംബാസിഡറായി ബോളിവുഡ് താരം ഋത്വിക് റോഷനെ തിരഞ്ഞെടുത്തതായി ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ബ്രാന്റ് പൂളിലേക്ക് ബോളിവുഡില്‍ നിന്നും മറ്റൊരു സൂപ്പര്‍ താരം കൂടി എത്തിയിരിക്കുകയാണ്.
ഹിന്ദി സിനിമാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ഋത്വിക് റോഷന്‍ ജോയ് ആലുക്കാസിന്റെ ബ്രാന്റ് അംബാസഡറായതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയിലും ഫാഷന്‍ മേഖലയിലും ക്രിയാത്മകമായി സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വമാണ് റോഷനെന്നും ഇത് ആഗോളതലത്തില്‍ സാന്നിധ്യം വ്യാപിപ്പിക്കുന്ന ആലുക്കാസ് ഗ്രൂപ്പിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ തങ്ങളുടെ കസ്റ്റമര്‍ ശൃംഖല കൂടുതല്‍ വികസിപ്പിക്കാനും സ്വീകാര്യത വര്‍ധിപ്പിക്കാനും സാധിക്കും.
തമിഴ്‌നാട്, കേരള, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണ പഠനത്തിന് ശേഷമാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായ ആര്‍ മാധവന്‍, സുരേഷ് ഗോപി, കിച്ചാ സുദീപ്, അല്ലു അര്‍ജുന്‍ എന്നിവരെ അംബാസഡര്‍മാരായി നിയമിച്ചത്. ഒരു ജ്വല്ലറിയുടെ ബ്രാന്റ് അംബാസഡറാവുന്നത് ആദ്യമായാണെന്ന് ഋത്വിക് റോഷനും വ്യക്തമാക്കി.
ചെറിയ രീതിയില്‍ തുടങ്ങി ശ്രദ്ധേയമായ വളര്‍ച്ചയിലേക്കെത്തിയ സ്ഥാപനമാണ് ജോയ് ആലുക്കാസ്. ഗുണനിലവാരത്തിലും ഡിസൈനിലും ആഗോള ബ്രാന്റായി ജോയ് ആലുക്കാസ് തുടരുന്നു. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ആഭരണ ശാലയായി വന്‍ കുതിച്ചുചാട്ടം നടത്താന്‍ ഗ്രൂപ്പ് സാധിച്ചുവെന്ന് ജോയ് ആലുക്കാസ് ഓര്‍മിപ്പിച്ചു.
കാല്‍ നൂറ്റാണ്ട് കൊണ്ടാണ് മള്‍ട്ടി ബില്യന്‍ ഡോളര്‍ ബിസിനസുള്ള വ്യവസായ ശൃംഖലയായി ജോയ് ആലുക്കാസ് വളര്‍ന്നത്. 10 രാജ്യങ്ങളിലായി വിപുലമായ ഉപഭോക്തൃ ശൃംഖലയാണ് ഗ്രൂപ്പിനുള്ളത്. 2014 അവസാനത്തോടെ 20 സ്റ്റോറുകള്‍ അധികമായി തുറക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്.
ജ്വല്ലറി മേഖലയില്‍ നിന്ന് ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പെടെയുള്ള മറ്റു മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിച്ചതായും ഗ്രൂപ്പ് ചെയര്‍മാന്‍ വിശദീകരിച്ചു.

Latest