Connect with us

Malappuram

വംശനാശ ഭീഷണി നേരിടുന്ന ഈനാമ്പേച്ചിയെ കണ്ടെത്തി

Published

|

Last Updated

അരീക്കോട്: വംശനാശ ഭീഷണി നേരിടുന്ന മാനീസ് ക്രേസി കോര്‍ഡേറ്റ വിഭാഗത്തില്‍പ്പെട്ട ഈനാമ്പേച്ചിയെ എന്ന ഉറുമ്പുതീനിയെ വനപാലകര്‍ പിടികൂടി. മുതുവല്ലൂര്‍ മുതുപറമ്പില്‍ കൃഷിയിടത്തിന് സമീപത്ത് നിന്നും നാട്ടുകാരാണ് ഇതിനെ കണ്ടെത്തിയത്. സസ്തനി വര്‍ഗത്തില്‍ പെട്ട ഇതിന് ഇത്തിള്‍ രൂപത്തിലുള്ള ശല്‍ക്കങ്ങളും വലിയ നഖങ്ങളുമാണുള്ളത്. നിരുപദ്രവകാരിയായ ഇവ പതുക്കെയാണ് സഞ്ചരിക്കാറുള്ളത്. ഉറപ്പുള്ള ശല്‍ക്കങ്ങളായതിനാല്‍ വെടിയുണ്ട പോലും വേഗത്തില്‍ ഏല്‍ക്കില്ല. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പന്ത് പോലെ രൂപം മാറാനുള്ള കഴിവുണ്ട്. രണ്ട് വസുള്ള ഇതിന് രണ്ട് അടി നീളമാണുള്ളത്. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി പി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് പിടികൂടിയത്. വൈല്‍ഡ് ലൈഫ് ആക്ട് ഷെഡ്യൂള്‍ ഒന്ന് അനുസരിച്ച് ഏറ്റവും അധികം വംശ നാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗമാണിവ. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഇവിടെ നിന്ന് രണ്ടെണ്ണത്തെ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. പിടികൂടിയ ഇനാമ്പേച്ചിയെ അധികൃതര്‍ നിലമ്പൂര്‍ കാട്ടില്‍ തുറന്നുവിട്ടു.

Latest