Connect with us

Eranakulam

സ്വര്‍ണക്കടത്ത്: സി മാധവനെ സിബിഐ അറസ്റ്റ് ചെയ്തു

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സി. മാധവനെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി കൊച്ചി സിബിഐ ഓഫീസില്‍ വിളിച്ച് വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ഫായിസിനെ സഹായിച്ചുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സി.മാധവന് സംഭവത്തില്‍ പങ്കുള്ളതായി സിബിഐ വ്യക്തമാക്കി. കേസില്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ അനില്‍കുമാറിനേയും പ്രതിചേര്‍ക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസം അവസാനത്തോടെ നെടുമ്പാസ്‌ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറു കോടിയോളം വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണവേട്ടയുടെ ചുരുളഴിയുന്നത്.

---- facebook comment plugin here -----

Latest