Connect with us

International

സാമ്പത്തിക പ്രതിസന്ധി: റിപ്പബ്ലിക്കന്‍ നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയ്യാറായി ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: സാമ്പത്തിക അടിയന്തിരാവസ്ഥ അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദവുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. ബജറ്റ് വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ക്രിയാത്മക ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ഒബാമ പറഞ്ഞു. അമേരിക്കന്‍ സാമ്പത്തിക അടിയന്തിരാവസ്ഥ സാമ്പത്തിക നിലയെ തകിടംമറിക്കുമെനന് വന്നതോടെയാണ് ബജറ്റ് പാസ്സാക്കാന്‍ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദവുമായി ബരാക് ഒബാമ രംഗത്തെത്തിയത്. സെപ്തംബര്‍ 30 നാണ് അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമിട്ട് ഫെഡറല്‍ റിസര്‍വ്വ് സംവിധാനങ്ങള്‍ അടച്ച് പൂട്ടിയത്.

---- facebook comment plugin here -----

Latest