Connect with us

Sports

ദുലീപ് ട്രോഫി സെമിഫൈനല്‍ നാളെ തുടങ്ങും

Published

|

Last Updated

കൊച്ചി: പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കൊച്ചിയില്‍ നാളെ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരം. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖലാ ടീമും, രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെ നേതൃത്വത്തിലുള്ള കിഴക്കന്‍ മേഖലയും തമ്മിലുള്ള സെമിഫൈനലാണ് ഇവിടെ നാളെ തുടങ്ങുന്നത്.
ഒരു ദിവസം നേരത്തെയെത്തിയ കിഴക്കന്‍മേഖലാ ടീം ഇന്നലെ ഉച്ചക്ക് ശേഷം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. വൃഥിമാന്‍ സാഹക്ക് പുറമെ രാജ്യാന്തരമത്സരങ്ങളില്‍ കളിച്ചിട്ടുള്ള പേസ് ബൗളര്‍ അശോക് ദിണ്ഡയാണ് കിഴക്കന്‍ മേഖലാ ടീമിലെ താരസാന്നിദ്ധ്യം.
ഹര്‍ഭജന്‍ സിംഗ് നേതൃത്വം നല്‍കുന്ന ഉത്തരമേഖലാ ടീം വൈകീട്ട് അഞ്ച് മണിയോടെയാണ് കൊച്ചിയിലെത്തിയത്. അണ്ടര്‍ 19 ലോകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച ഉന്‍മുക്ത് ചന്ദാണ് ഉത്തരമേഖലയടെ മറ്റൊരു സൂപ്പര്‍ താരം. ടീം ഇന്ന് പരിശീലനത്തിനിറങ്ങും.
വ്യാഴാഴ്ച്ച രാവിലെ 9 മണിയോടെയാണ് 4 ദിവസം നീണ്ടുനില്‍ക്കുന്ന സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണ്.
ഇതേ ദിവസം തന്നെ ചെന്നൈയില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ദക്ഷിണമേഖലയും മദ്ധ്യമേഖലയും ഏറ്റുമുട്ടും. ഈ മാസം 17 മുതല്‍ കൊച്ചിയിലാണ് ഫൈനല്‍ മത്സരം. ഇതാദ്യമായാണ് കൊച്ചിയില്‍ ദുലീപ് ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. 2003ലാണ് അവസാനമായി ദുലീപ് ട്രോഫി മത്സരം കേരളത്തില്‍ നടന്നത്.
അതിന് മുമ്പ് 2 തവണ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്.
1985 ഒക്ടോബറില്‍ നോര്‍ത്ത്- വെസ്റ്റ് സോണുകള്‍ തമ്മിലുള്ള സെമിഫൈനലും 1981 ല്‍ നോര്‍ത്ത്- സൗത്ത് സോണുകള്‍ തമ്മിലുള്ള മത്സരവും തിരുവനന്തപുരത്താണ് നടന്നത്.
ഉത്തര മേഖലാ ടീം
ഹര്‍ഭജന്‍ സിങ് (ക്യാപ്റ്റന്‍), ഉന്മുക്ത് ചന്ദ്, ജിവന്‍ജോത് സിങ്, ഇയാന്‍ ദേവ് സിങ്, മണ്ടീപ് സിങ്, രജത് പാലിവാള്‍, നിതിന്‍ സായ്‌നി (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, മോഹിത് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ, പര്‍വീന്ദര്‍ അവാന, വികാസ് മിശ്ര, സരബ്ജിത് ലാഡ്ഡ, വൈഭവ് റാവല്‍.

കിഴക്കന്‍ മേഖല ടീം
വൃദ്ധിമാന്‍ സാഹ (ക്യാപ്റ്റന്‍), ബസന്ത് മൊഹന്തി, അബു നെചിം, ദീപക് ബെഹ്ര, പല്ലവകുമാര്‍ ദാസ്, അശോക് ധിണ്ട, സണ്ണി ഗുപ്ത, ഇശാങ്ക് ജഗ്ഗി, അനുസ്തപ് മജൂംദാര്‍, ഷഹബാസ് നദീം, റമീസ് നെമത്, ഗോവിന്ദ് പൊഡ്ഡര്‍, ബിപ്ലബ് സമന്ദ്രായ്, സുബ്രജിത് റോയ്, തര്‍ജീന്ദര്‍ സിങ്, മണി ശങ്കര്‍ മുറസിങ്, സിബ്‌സങ്കര്‍ റോയ്, അജയ് യാദവ്.

 

---- facebook comment plugin here -----

Latest