Connect with us

International

ബംഗ്ലാദേശില്‍ വസ്ത്രനിര്‍മ്മാണശാലയില്‍ തീപിടുത്തം: പത്തുപേര്‍ മരിച്ചു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ വസ്ത്രനിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും 35 കിലോമീറ്റര്‍ വടക്കുളള ഗാസിപൂരിലാണ് അപകടം. ചൊവ്വാഴ്ച രാത്രിയിലായിരുന്നു തീപ്പിടുത്തമുണ്ടായതെന്ന പോലീസ അറിയിച്ചു്. അപകട കാരണം വ്യക്തമല്ല. ധാരാളം തൊഴിലാളികള്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സൂചനയുണ്ട്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
പ്രദേശത്ത് വെളളം കിട്ടാത്തത് തീയണക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ധാക്കയില്‍ വസ്ത്ര നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തതില്‍ 1100 ലേറെപേര്‍ മരിച്ചിരുന്നു.

Latest