Connect with us

Malappuram

എട്ട് വര്‍ഷം മുമ്പ് കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്തി

Published

|

Last Updated

പഴയങ്ങാടി: എട്ട് വര്‍ഷം മുമ്പ് കാണാതായ മലപ്പുറം ചെങ്ങരംകുളം സ്വദേശി പി സതീശനെ(46)പഴയങ്ങാടി ബി വി റോഡില്‍ നിന്ന് പഴയങ്ങാടി പോലീസ് കണ്ടെത്തി. പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമായി കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു ഇയാള്‍.
അടുത്ത കാലത്തായി നാട്ടില്‍ നിന്ന് സുഹൃത്തിനെ ജോലിക്കായി കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇയാളുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് യുവാവിനെ കുറിച്ച് നാട്ടില്‍ അറിഞ്ഞത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സിം കാര്‍ഡ് പഴയങ്ങാടിയിലെ ഹോട്ടല്‍ തൊഴിലാളിയുടെതാണെന്ന് വ്യക്തമായത്.
തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് പഴയങ്ങാടി അഹ്മദി പള്ളിക്ക് സമീപത്ത് നിന്ന് സതീശനെ പോലീസ് കണ്ടെത്തിയത്. മലപ്പുറം ചെങ്ങരംകുളം പോലീസിന് ഇയാളെ കൈമാറും. സതീശനെ കാണാതായതായി വീട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Latest