Connect with us

Kozhikode

കേരളോത്സവം

Published

|

Last Updated

വടകര: നഗരസഭ കേരളോത്സവം ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെ വിവിധ പ്രദേശങ്ങളില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വി രഞ്ജിനി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ലതികാ ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. ഇ അരവിന്ദാക്ഷന്‍, എ പി മോഹനന്‍, എ പി പ്രജിത, കെ പി ബാലന്‍, പി കെ ബാലകൃഷ്ണന്‍, എം പി അഹ്മദ്, നയ്ാടത്ത് രാഘവന്‍, ചന്ദ്രന്‍ മാസ്റ്റര്‍, മാണിക്കോത്ത് രാഘവന്‍, പി കെ വിജയന്‍, ടി എച്ച് അബ്ദുല്‍ മജീദ്, ടി കെ ശരീഫ്, പി വി വിമല ടീച്ചര്‍, ഒ പി ശ്രീധരന്‍, പ്രസംഗിച്ചു. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള എന്‍യ്രി ഫോറം വടകര നഗരസഭാ ഓഫീസിലും നഗരസഭാ കൗണ്‍സിലര്‍മാരുടെ വശവും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഈമാസം 11ന് മുമ്പും സ്‌പോര്‍ട്‌സ്, കല എന്നിവയുടെ അപേക്ഷകള്‍ ഈമാസം 31ന് മുമ്പും നഗരസഭാ ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Latest