Connect with us

Kozhikode

ദേശീയപാതാ വികസനം: വ്യാപാരികള്‍ ഹര്‍ത്താലാചരിക്കും

Published

|

Last Updated

വടകര: ദേശീയപാത വികസനം മുപ്പത് മീറ്ററില്‍ പരിമിതപ്പെടുത്തുക, ഹൈവേ വികസനത്തിലെ ഇരകളെ സഹായിക്കാന്‍ മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പുനരധിവാസ പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയപാതയില്‍ അഴിയൂര്‍ മുതല്‍ മൂരാട് വരെ വ്യാപാരികള്‍ നാളെ ഹര്‍ത്താലാചരിച്ച് ലാന്‍ഡ് അക്വിസിഷേന്‍ തഹസില്‍ദാറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ച് സമിതി സംസ്ഥാന ജോ. സെക്രട്ടറി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന്റെ പ്രചരാണാര്‍ഥം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളി മുതല്‍ പാലോളിപ്പാലം വരെ പ്രചാരണജാഥ നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സി കെ വിജയന്‍, സി കെ വത്സന്‍, വി കെ ഭാസ്‌കരന്‍, ശശീന്ദ്രന്‍, പി കുഞ്ഞിക്കണ്ണന്‍ പ്രസംഗിക്കും.

---- facebook comment plugin here -----

Latest