Connect with us

Wayanad

സഞ്ജീവനി 2013 നാളെ ഗവ. കോളജില്‍

Published

|

Last Updated

കല്‍പറ്റ: എന്‍ എം എസ് എം ഗവ. കോളജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും കേരള ലഹരി വിരുദ്ധ ക്യാമ്പസ് ക്ലബിന്റേയും ആഭിമുഖ്യത്തില്‍ കോളജ് ക്യാമ്പസ് ക്ലബ് ഉദ്ഘാടനവും ജില്ലാതല പ്രസംഗ-പോസ്റ്റര്‍ രചന മത്സരവും ഈ മാസം 10ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ലഹരി വിരുദ്ധ ക്യാമ്പസ് സ്റ്റേറ്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുര്‍റഹ്മാന്‍ ഇടക്കുനി ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പാള്‍ പ്രൊഫ, കെ ബാലന്‍ അധ്യക്ഷത വഹിക്കും. നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ജയ സന്തോഷ്‌കുമാര്‍, പ്രൊഫ. ഷാജി തദ്ദേവുസ്, ഡോ. സജി ആര്‍ കുറുപ്പ്, കോളജ് ചെയര്‍മാന്‍ ആദര്‍ശ് എന്‍ പി പ്രസംഗിക്കും.
ക്യാമ്പസ് ക്ലബ് സ്റ്റുഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് പി സ്വാഗതവും പ്രഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിഖില്‍ എസ് നന്ദിയും പറയും. ജില്ലാതല ഭാരവാഹികളുടെ യോഗവും നടക്കും.

Latest