Connect with us

Wayanad

ബത്തേരി അര്‍ബന്‍ ബേങ്ക് പ്രവര്‍ത്തന പരിധി വ്യാപിപ്പിച്ചത് നിയമാനുസൃതമെന്ന്

Published

|

Last Updated

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി സഹകരണ അര്‍ബന്‍ ബേങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വ്യാപിപ്പിച്ചത് നിയമാനുസൃതമാണെന്ന് ഭരണ സമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബേങ്കിന്റെ പ്രവര്‍ത്തന പരിധി ജില്ലാ മുഴുവനായോ, വൈത്തിരി-മാനന്തവാടി താലൂക്കുകളിലെ ഏതാനും ചില പ്രദേശങ്ങളിലേക്കോ വ്യാപിപ്പിക്കാനുള്ള നിയമപരമായ എല്ലാ ബൈലോ ഭേദഗതിക്ക് അംഗീകാരം ആവശ്യപ്പെപട്ട് വര്‍ഷങ്ങളായി ജില്ലാ സഹകരണ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അര്‍ബന്‍ സൊസൈറ്റികള്‍ ഉള്ളിടത്തും, അര്‍ബന്‍ ബേങ്കിന് ഏരിയ നല്‍കുന്നു എന്ന സാഹചര്യത്തില്‍ ബത്തേരി അര്‍ബന്‍ ബേങ്ക് 2012 നവംബര്‍ 21ന് പത്രപരസ്യം നല്‍കി 19ന് നിയമാനുസൃതം ബേങ്കിന്റെ പൊതുയോഗത്തില്‍ ബേങ്കിന്റെ പ്രവര്‍ത്തന പരിധിയി വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ ഏതാനും പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ബൈലോ ഭേദഗതി പാസ്സാക്കി ജോയിന്റ് രജിസ്ട്രാര്‍ക്ക് അംഗീകാരത്തിനായി അയക്കുകയും, നിയമപ്രകാരമുള്ള അന്വേഷണത്തിനും പരാതികളിന്മേലുള്ള വിചാരണത്തിനും ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കല്‍പ്പറ്റ, മാനന്തവാടി അര്‍ബന്‍ സൊസൈറ്റികളുടെ എതിര്‍പ്പുകളില്‍ തീര്‍പ്പു കല്‍പ്പിച്ചും 2013 ഏപ്രില്‍ 10ന് ജോയിന്റ് രജിസ്ട്രാര്‍ ബത്തേരി അര്‍ബന്‍ ബേങ്കിലെ ബൈലോ ഭേദഗതിക്ക് അംഗീകാരം നല്‍കുകയാണുണ്ടായത്. തുടര്‍ന്ന് പനമരത്ത് പ്രൊജക്ട് ഓഫീസ് തുറന്ന് ആറുമാസമായി വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ നിന്നുള്ള അനേകര്‍ക്ക് ബേങ്കില്‍ അംഗത്വവും, വായ്പയും നല്‍കി പ്രവര്‍ത്തിച്ചു വരികയാണ്.
എന്നാല്‍ അര്‍ബന്‍ ബേങ്കിന്റെ വ്യാപാനത്തില്‍ ജോയിന്റ് രജിസ്ട്രാറുടെ തീരുമാനത്തിനെതിരെ കല്‍പ്പറ്റ, മാനന്തവാടി സഹകരണ അര്‍ബന്‍ സൊസൈറ്റികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ സമയത്തൊന്നും ഇടപെടാതിരുന്ന ജില്ലാ സഹകരണ ബേങ്ക് അര്‍ബന്‍ ബേങ്കുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷനില്‍ കക്ഷിച്ചേരാന്‍ സെപ്തംബര്‍ 22ന് അപേക്ഷ നല്‍കുകയായിരുന്നു. ബൈലോ ഭേദഗതിക്കെതിരെ ജില്ലാ ബേങ്ക് സഹകരണ രജിസ്ട്രാര്‍ക്ക് കത്തും നല്‍കുകയുണ്ടായി. ജില്ലാ ബേങ്ക് അര്‍ബഹ്കിന്റെ ഫൈനാസിങ് ബാങ്കോ, അപെക്‌സ് ബേങ്കോ അല്ല. നിയമ പ്രകാരം ജില്ലാബേങ്കിന് ഇതില്‍ കാര്യവുമില്ലെന്ന് അവര്‍ പറഞ്ഞു.
അര്‍ബന്‍ ബേങ്ക് പ്രവര്‍ത്തന പരിധി വര്‍ദ്ധിപ്പിക്കുന്നത് സഹകരണ ബേങ്കിങ് സേവനം ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ലഭ്യമാക്കാനാണ്. ഇടത്തരം നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള നികുതിയിളവ് ആര്‍.ബി.ഐയുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബേങ്ക് വ്യക്തിഗത അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ നികുതിയിളവ് ജില്ലാ ബേങ്കിന് ലഭിക്കുകയില്ല. ആര്‍.ബി.ഐയുടെ പരിരക്ഷയും, നിക്ഷേപകന് അംഗത്വവും, എന്ന കാര്യങ്ങളും ഒത്തുച്ചേരുന്നത് ജില്ലയില്‍ ബത്തേരി അര്‍ബന്‍ ബേങ്കിന് മാത്രമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് മാനന്തവാടി, വൈത്തിരി താലുക്കുകളിലെ ഇടത്തരം നിക്ഷേപകര്‍ക്ക് അവസരമുണ്ടാക്കാന്‍ ബേങ്ക് പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയത്. ശാഖായോടൊപ്പം ബേങ്കിങ് അംഗത്വവും എന്നതിനാണ് ബത്തേരി അര്‍ബന്‍ ബാങ്ക് ശ്രമിക്കുന്നത്. അംഗത്വത്തിന്റെ പേരിലുള്ള നികുതിയിളവും, ഇ-പെയ്‌മെന്റും, ഡിവിഡന്ററും എല്ലാവര്‍ക്കും ലഭിക്കാനാണ് അര്‍ബന്‍ ബേങ്ക് ഏരിയ വര്‍ദ്ധിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി തോമസ്, ഡോ.സണ്ണി ജോര്‍ജ്ജ്, സി.പി വര്‍ഗീസ്, എം.എസ് വിശ്വനാഥന്‍, പി.വി വര്‍ഗീസ്, വി.സത്യനാഥന്‍ പങ്കെടുത്തു.