Connect with us

Wayanad

എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ തുടങ്ങും

Published

|

Last Updated

കല്‍പറ്റ: കേരള എന്‍ ജി ഒ അസോസിയേഷന്‍ 33-ാം ജില്ലാസമ്മേളനം നാളെയും, മറ്റന്നാളും മേപ്പാടിയില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് നാളെ രാവിലെ 10ന് മേപ്പാടി എം എസ്എ ഓഡിറ്റോറിയത്തില്‍ ജില്ലാപ്രസിഡന്റ് ഉമാശങ്കര്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ നടക്കും. വൈകുന്നേരം മൂന്നരക്ക് വിളംബരജാഥ നടക്കും. 11ന് രാവിലെ സമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അദ്ധ്യക്ഷത വഹിക്കും. അസോസിയേഷന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തിലെ പുത്തുമല കാശ്മീര്‍ ചില്ലിക്കൂടത്തില്‍ ഷാജിക്ക് നിര്‍മിച്ച നല്‍കിയ മഹാത്മാ മന്ദിരത്തിന്റെ താക്കോല്‍ദാനം ചടങ്ങില്‍ എം പി നിര്‍വഹിക്കും. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഐ എന്‍ ടി യു സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി കെ ഗോപാലന്‍, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഉമാശങ്കര്‍ അധ്യക്ഷത വഹിക്കും. കെ പ്രകാശന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, പി കെ അനില്‍കുമാര്‍, പി എം പ്രസന്നസേനന്‍, ഗോകുല്‍ദാസ് കോട്ടയില്‍, കെ.മുരളീധരന്‍, ടോമി ജോസഫ് പ്രസംഗിക്കും. തുടര്‍ന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഉമാശങ്കര്‍, സെക്രട്ടറി കെ.രാധാകൃഷ്ണന്‍, സി എ ഗോപി, പി എ പ്രകാശന്‍ പങ്കെടുത്തു.