Connect with us

Kannur

മുഖ്യമന്ത്രിയുടെ കനിവില്‍ യുവാവിന് ജോലി

Published

|

Last Updated

പാനൂര്‍: മുഖ്യമന്ത്രിയെക്കണ്ട് ആവലാതി ബോധിപ്പിക്കാന്‍ ആളും ബഹളവും സമയവുമൊന്നും രജീഷിന് തടസ്സമായില്ല. തിരക്കിനിടയിലും യുവാവിന്റെ പരാതിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയും തയ്യാറായതോടെ കടവത്തൂര്‍ തെണ്ടപ്പറമ്പിലെ കല്ലില്‍ രജീഷ് ഹോര്‍ട്ടികോര്‍പ്പിന്റെ പാനൂര്‍ വില്‍പനശാലയിലെ താത്കാലിക ജീവനക്കാരനായി. മന്ത്രി കെ.പി.മോഹനന്റെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തിയപ്പോഴാണ് രജീഷ് തന്റെ പരാതിയറിയിച്ചത്.
ജന്മനാശാരീരിക വൈകല്യമുള്ള രജീഷ് ഒന്നരവര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് മന്ത്രി മോഹനന്‍ മുഖേന അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം കണ്ണൂരിലെ ജനസമ്പര്‍ക്കപരിപാടിയിലും ഇതേ ആവശ്യമുന്നയിച്ച് തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന മറുപടിയും ലഭിച്ചു. മന്ത്രിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രിയെക്കണ്ട് ചീഫ് സെക്രട്ടറി അയച്ച കത്ത് രജീഷ് നല്‍കി. കത്തുവായിച്ച മുഖ്യമന്ത്രി രജീഷിന് ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പനശാലയില്‍ താത്കാലിക ജോലിനല്‍കാന്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രജീഷ് ജോലിയില്‍ പ്രവേശിച്ചു. ജന്മനാ ഉയരക്കുറവുള്ള രജീഷ് രണ്ടുവര്‍ഷമായി ചെറിയ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍പന നടത്തിക്കഴിയുകയായിരുന്നു.

---- facebook comment plugin here -----

Latest