Connect with us

Wayanad

റോഡരികില്‍ കെണിയൊരുക്കി കുഴി രൂപപ്പെട്ടു

Published

|

Last Updated

തലശ്ശേരി: റോഡരികിലെ കുഴി അപകടക്കെണിയൊരുക്കുന്നു. ധര്‍മടം ദോശീയപാതയിലെ മീത്തലെ പീടിക വളവിലാണ് റോഡിനോട് ചേര്‍ന്ന് കുഴി രൂപപ്പെട്ടിട്ടുള്ളത്.
കേന്ദ്ര റോഡ് നിധി ഉപയോഗിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മീത്തലെ പീടിക മുതല്‍ മമ്മാക്കുന്ന്, കാടാച്ചിറ വരെ റോഡ് ഉയര്‍ത്തി മെക്കാഡം ടാറിംഗ് നടത്തിയിരുന്നു. ഈ ഘട്ടത്തില്‍ റോഡിനോട് തൊട്ടുള്ള ഓവുചാല്‍ ഏറെ താഴ്ന്നു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കുറെ മണ്ണ് കുത്തിയൊലിച്ച് പോയതോടെ റോഡരികിലെ താഴ്ചക്ക് ആഴം കൂടി. ഒരേസമയം വിപരീത ദിശകളില്‍ നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ വീതികുറവായ ജംഗ്ഷനില്‍ കുരുക്ക് കൂടുന്നത് നിത്യസംഭവമാണ്. പ്രശ്‌നം ബസുടമകള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ദേശീയപാതക്കരികില്‍ മണ്ണിടേണ്ടത് ദേശീയപാതാ വിഭാഗമാണെന്നായിരുന്നു മറുപടി.

 

---- facebook comment plugin here -----

Latest