Connect with us

Palakkad

സീനിയര്‍ മാനേജര്‍ക്കെതിരെ നടപടി വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്‌

Published

|

Last Updated

പാലക്കാട്:കണ്‍സ്യൂമര്‍ ഫെഡിന്റെ പാലക്കാട് നീതിവിതരണകേന്ദ്രത്തിലെ സീനിയര്‍ മാനേജര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
നീതിവിതരണകേന്ദ്രത്തില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പാലക്കാട് നീതിവിതരണ കേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ വന്‍ തോതില്‍ മറിച്ചുവില്‍ക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീനിയര്‍ മാനേജര്‍ കെ ജെ ഷാജുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് വിജിലന്‍സ് ഡി വൈ എ സ് പി സി കെ നാരായണന്‍ വിജിലന്‍സ് എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലക്ഷങ്ങളുടെ ക്രമക്കേടാണ് പാലക്കാട് ഗോഡൗണില്‍ നടന്നിട്ടുള്ളതെന്നും കണ്‍സ്യൂമര്‍ ഫെഡിന് നഷ്ടമായ പണം ഈ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.— നീതിവിതരണ കേന്ദ്രത്തിലെ ദിവസ വേതനക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന ജീവനക്കാരെ നിയമിക്കണം. സീനിയര്‍ മാനേജരായി നിയമനം ലഭിക്കുന്നവരില്‍ നിന്ന് ബോണ്ട് സ്വീകരിക്കണം. പാലക്കാട് ഗോഡൗണിന്റെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും വിജിലന്‍സ് ഡി വൈ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷന്‍ അന്നപൂര്‍ണ്ണ എന്ന പേരില്‍ കഴിഞ്ഞ ആഴ്ച നടന്ന റെയ്ഡില്‍ പാലക്കാട് ഗോഡൗണില്‍ നിന്ന് രേഖകളില്‍ ഉള്ളതിനേക്കാള്‍ സാധനങ്ങള്‍ കണ്ടെത്തിയിരുന്നു.—

---- facebook comment plugin here -----

Latest