Connect with us

Palakkad

ഹീമോഫീലിയ ബാധിച്ചവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കണം: പി കെ ബിജു എം പി

Published

|

Last Updated

വടക്കഞ്ചേരി : പാരമ്പര്യ രക്തസ്രാവ രോഗമായ ഹീമോഫീലിയ ബാധിച്ചവര്‍ക്കുളള സൗജന്യ മരുന്ന് വിതരണം തുടരുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു.
ഹീമോഫീലിയ ബാധിച്ചവരെ പാതിവഴിയില്‍ ഉപേക്ഷിക്കാതെ, അവരുടെ ചികിത്സക്കാവശ്യമായ സൗകര്യങ്ങളും, സംവിധാനങ്ങളും നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതെന്നും എം പി പറഞ്ഞു.
നിലവില്‍ ഹീമോഫീലിയ രോഗം നിര്‍ണ്ണയിക്കുന്നതിനും, പ്രതിരോധിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. രോഗബാധിതരുടെ ക്യത്യമായ വിവരം സര്‍ക്കാര്‍ ആശുപത്രികളില്‍ സൂക്ഷിക്കുന്നതിനും, ഹീമോഫീലിയ രോഗത്തെ കുറിച്ച് സമൂഹത്തില്‍ ബോധവത്ക്കരണം നടത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എം പി പറഞ്ഞു.
സൗജന്യ മരുന്ന് വിതരണം തുടരുന്നതിനാവശ്യമായ കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഗുലാം നബി ആസാദിന് എം പി കത്ത് നല്‍കി. സൗജന്യ മരുന്ന് വിതരണം തുടരുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും എം.പി കത്ത് നല്‍കി.

---- facebook comment plugin here -----

Latest