Palakkad
എസ് വൈ എസ് നെന്മാറ സോണ്‍ പഠിപ്പുര 13ന്
നെന്മാറ: എസ് വൈ എസ് സംഘടനാ സ്കൂളിന്റെ ഭാഗമായി നടത്തുന്ന നെന്മാറ എസ് വൈ എസ് സോണ്‍ പഠിപ്പുര ക്യാമ്പ് 13ന് രാവിലെ മുതുകണ്ണിയില് നടക്കും.
നെന്മാറ, കൊടുവായൂര്‍, നെല്ലിയാമ്പതി, അയിലൂര്‍, കൊല്ലങ്കോട് എന്നി സര്‍ക്കിളുകളില്‍ നിന്ന് പ്രീസിറ്റിംഗിലൂടെ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ പങ്കെടുക്കും.
ജില്ലാനേതാക്കളായ എന്‍ കെ സിറാജുദ്ദീന് ഫൈസി വല്ലപ്പുഴ, യു എ മുബാറക് സഖാഫി, എം വി സിദ്ദീഖ് കാമില്‍ സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, അശറഫ് മമ്പാട്, സഈദ് കൈപ്പുറം ഡോ അബ്ദുനാസര്‍ വരോട് പങ്കെടുക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സോണ്‍ പ്രസിഡന്റ് ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത് , സെക്രട്ടറി ബഷീര്‍ സഖാഫി വണ്ടിത്താവളം അറിയിച്ചു
---- facebook comment plugin here -----