Connect with us

Palakkad

അന്‍വാറുല്‍ ഉലൂം സ്റ്റുഡന്റ്‌സ് പാര്‍ലിമെന്റിന് തുടക്കമായി

Published

|

Last Updated

ഹസനിയ്യനഗര്‍: ജാമിഅ ഹസനിയ്യ വിദ്യാര്‍ഥി സംഘടനാ അന്‍വാറുല്‍ ഉലൂം സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കീഴില്‍ നടത്തപ്പെടുന്ന സ്റ്റുഡന്റ് പാര്‍ലമെന്റിന് തുടക്കമായി. പ്രഥമ പ്രധാനമന്ത്രി ഐ എം കെ ഫൈസി കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദു സമദ് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി സ്വലാഹുദ്ദീന്‍ വല്ലപ്പുഴ, പ്രതിപക്ഷനേതാവ് സാബിത്ത് പള്ളിക്കുന്ന് പ്രസംഗിച്ചു.
പാര്‍ലമെന്റ് സെക്രട്ടറി ജവാദ് വയനാട് സ്വാഗതവും എ യു എസ് എ സെക്രട്ടറി സുലൈമാന്‍ കമ്പ നന്ദിയും പറഞ്ഞു. പതിനേഴാമത് സ്റ്റുഡന്റ്‌സ് പാര്‍ലമെന്റിലെ ഒന്നാം സിറ്റിംഗ് ഇന്ന് വൈകീട്ട് തുടക്കമാകും. ഹദീസ്, ഫിഖ്ഹ്, നഹ്‌വ് വകുപ്പുകളാണ് ആദ്യ സിറ്റിംഗില്‍ ചര്‍ച്ചക്കെടുത്തിരിക്കുന്നത്. രാഷ്ട്രവികസനം, ഇസ് ലാമിക നാഗരികത, മുസാഫര്‍ നഗര്‍ കലാപം എന്നി വിഷയങ്ങളില്‍ മൂന്ന് പ്രൗഢമായ പ്രമേയങ്ങളുമുണ്ട്. പ്രധാനമന്ത്രിയടങ്ങുന്ന ആറ് മന്ത്രിമാരാണ് ചര്‍ച്ചക്ക് നേതൃത്വം വഹിക്കുന്നത്.

Latest